കൊച്ചി: അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലെ കുഞ്ഞുങ്ങള്‍ക്ക് ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍എസ് വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ശിശുഭവനിലെ അഞ്ച് കുഞ്ഞുങ്ങള്‍ വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരില്‍ നാല് മാസം പ്രായമുള്ള ഒരുകുഞ്ഞിന്റെ നില ഗുരുതരമാണ്. എന്നാല്‍ വിഷയത്തെക്കുറിച്ച് ശിശുവകുപ്പ് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നുംതന്നെ നല്‍കിയിട്ടില്ല.
ണ്ടാഴ്ചയിലധികമായി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. രോഗ ബാധ പടരാനിടയായ കാരണവം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.18 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്.മൂക്കൊലിപ്പ്, പനി, ശ്വാസ തടസം, വലിവ് എന്നിവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍