ന്യൂഡല്‍ഹി: വീഡിയോകോളില്‍ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. ഉപഭോക്താക്കളുടെ വെളിച്ചമില്ല, വീഡിയോക്ക് ക്ലാരിറ്റിയില്ല തുടങ്ങിയ പരാതികള്‍ക്കാണ് വാട്ട്‌സ്ആപ്പ് പ്രതിവിധി കണ്ടെത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ നിന്ന് വിഡിയോ കോളുകള്‍ ചെയ്യുന്നതിന് ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചറാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചത്.
ഇതോടെ കോളിലുള്ള ആളുടെ മുഖം കുറഞ്ഞ ലൈറ്റിലും കൂടുതല്‍ വ്യക്തമാകും. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഇന്റര്‍ഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഫീച്ചര്‍ പ്രയോജനപ്പെടുത്താം.
വെളിച്ചമുള്ള സമയത്ത് ഫീച്ചര്‍ ടേണ്‍ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ടാകും.ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത്. വീഡിയോ കോളിനിടെ പശ്ചാത്തലം മാറ്റാനും ഫില്‍ട്ടറുകള്‍ ചേര്‍ക്കാനും പുതിയ ഫീച്ചറിലൂടെ കഴിയും.