പാലക്കാട്: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിക്ക് പിന്നാലെ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗം ഏറെ നിർണ്ണായകമാണ്. പ്രഭാരി പ്രകാശ് ജാവ്ദേക്കർ പങ്കെടുക്കുന്ന യോഗത്തിൽ സംഘടനാ തെരഞ്ഞെടുപ്പ്, മെമ്പർഷിപ്പ് ചേർക്കൽ, തെരഞ്ഞെടുപ്പ് അവലോകനം എന്നിവയാണ് അജണ്ട. വയനാടും ചേലക്കരയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തിൽ പാലക്കാട് തോൽവി ആയിരിക്കും പ്രധാന ചർച്ച ആവുക.
കെ സുരേന്ദ്രനും ഔദ്യോഗിക വിഭാഗത്തിനും എതിരെ ശക്തമായ ആക്രമണം നടത്താനാണ് എതിര്‍ ചേരിയുടെ നീക്കം. എന്നാൽ ശോഭാ സുരേന്ദ്രനും പാലക്കാട്ടെ വിമത കൗൺസിലർമാർക്കും തോൽവിയിൽ നിർണായക പങ്കുണ്ടെന്ന് കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു.പാലക്കാട്സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിക്ക് പിന്നാലെ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗം ഏറെ നിർണ്ണായകമാണ്.
പ്രഭാരി പ്രകാശ് ജാവ്ദേക്കർ പങ്കെടുക്കുന്ന യോഗത്തിൽ സംഘടനാ തെരഞ്ഞെടുപ്പ്, മെമ്പർഷിപ്പ് ചേർക്കൽ, തെരഞ്ഞെടുപ്പ് അവലോകനം എന്നിവയാണ് അജണ്ട. വയനാടും ചേലക്കരയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തിൽ പാലക്കാട് തോൽവി ആയിരിക്കും പ്രധാന ചർച്ച ആവുക. കെ സുരേന്ദ്രനും ഔദ്യോഗിക വിഭാഗത്തിനും എതിരെ ശക്തമായ ആക്രമണം നടത്താനാണ് എതിര്‍ ചേരിയുടെ നീക്കം.
എന്നാൽ ശോഭാ സുരേന്ദ്രനും പാലക്കാട്ടെ വിമത കൗൺസിലർമാർക്കും തോൽവിയിൽ നിർണായക പങ്കുണ്ടെന്ന് കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു.യോഗത്തിൽ സംഘടന തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ‍്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ വ്യക്തമാക്കി. നിലവിൽ പാർട്ടി നൽകിയിരിക്കുന്ന ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. കോർകമ്മിറ്റി യോഗത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം. ഒറ്റതവണ സംസ്ഥാന പ്രസിഡന്‍റായി. 6 വർഷമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. നിലവിൽ പാർട്ടി മറ്റ് ചുമതലകൾ നൽകിയിട്ടുണ്ട്. അത് നിർവഹിക്കുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.
നേരത്തെ, 7,8 തിയ്യതികളിൽ ചേരാനിരുന്ന നേതൃയോഗം മാറ്റിവച്ചിരുന്നു. പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ ബിജെപിക്കുള്ളിൽ ഉണ്ടായത് വലിയ പൊട്ടിത്തെറിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ചർച്ച ഒഴിവാക്കാനാണോ നേതൃത്വത്തിന്റെ നീക്കമെന്ന് സുരേന്ദ്രൻ വിരുദ്ധചേരി സംശയിച്ചിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തെ രൂക്ഷമായി വിമർശിച്ച ശിവരാജനും പാലക്കാട് നഗരസഭാ അധ്യക്ഷക്കുമെതിരെ നടപടി എടുക്കാത്തതും രോഷം തണുപ്പിക്കാനായിരുന്നുവെന്ന് നേതാക്കൾ കരുതുന്നു. കോർകമ്മിറ്റിയിൽ ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പാലക്കാട് തോൽവി ഉന്നയിക്കുമോ എന്നാണ് അറിയേണ്ടത്.